Friday, October 16, 2015

പൂതനാദേവി - ദ ബിഗിനിംഗ്

ഹലോ ചെക്ക്! ഹലോ ചെക്ക്! മൈക്ക്  ടെസ്റ്റിംഗ് ! ചെക്കലോ .... ചെക്ക്.. ചെക്കലോ... 
ഹായ്, ഇത് ഞാനാണ്. 4 കൊല്ലം, 2 മാസം മുൻപ് ഇവിടെ (അവൾടെ) ഒടുക്കത്തെ പൊസ്റ്റിട്ട പൂതന!
എന്താണീ വഴിയ്ക്ക് എന്ന്  ആലോചിക്കണ്ട. ഇത്രേം കാലം ഞാനിവിടെ മടിച്ചു മുരടിച്ച്  ഇരിക്കുകയൊന്നും അല്ല (എന്ന് തോന്നുന്നു). ലോകത്ത് എന്തെല്ലാം സംഭവിച്ചു! മിസ്സ്‌ പൂതന മിസിസ് പൂതനയായി, ബേബി ഓഫ് പൂതന ഉണ്ടായി - കുഞ്ഞിപ്പാലു (ഈ പേര് നിർദേശിച്ച കൂട്ടുകാരൻ ലൂഞ്ചന് കടപ്പാട്). ഗൃഹസ്ഥാശ്രമം പൂതനയെ ചെവിയും മുലയും പോയതിലും ഭീകര അവസ്ഥയിൽ എത്തിച്ചു. കുറെ വെള്ളം വെറുതെ പാലത്തിന്റടീക്കൂടെ കുത്തിയൊലിച്ചു പോയി. 

അങ്ങനെയിരിക്കെ ഒരു ദിവസം മിസ്റ്റർ പൂതന (ഷേണായിടെ പെണ്ണുങ്ങൾക്ക്  മിസിസ് ഷേണായി ആകാമെങ്കിൽ പൂതനയുടെ കണവൻ മിസ്റ്റർ പൂതന തന്നെ. അത് മതി) ഭവ്യതയോടെ പറയുന്നു: "ഹേ, വനിതാരത്നമേ, താങ്കളുടെ കുറെക്കാലമായിട്ടുള്ള വീരകഥകളുടെ ഒരേയൊരു ശ്രോതാവ് എന്ന നിലയ്ക്ക് ഒരു അഭിപ്രായം പറയാമോ?" 
"മോഴിയൂ പ്രാണനാഥാ" 
"താങ്കളുടെ സാഹസിക കഥകൾ കേൾക്കാൻ ലോകജനതയ്ക്ക്  ഭാഗ്യം ഉണ്ടാകണം എന്നാണെൻറെ തോന്നൽ. ഇനി വേണമെങ്കിൽ ഇത്തിരി ആത്മകഥ എഴുതി മലയാള സാഹിത്യരംഗത്ത് ഒരു വിപ്ലവം തീർക്കാമല്ലൊ. എന്താണ് താങ്കളുടെ അഭിപ്രായം?"
സംഗതി ഇത്തിരി സ്വസ്ഥത കിട്ടാൻ വേണ്ടിയാണെങ്കിലും കണവൻ പറഞ്ഞതിൽ കാര്യം ഇല്ലാതില്ലാതില്ല. പൂതു പറയുന്ന കഥ കേൾക്കാൻ കുഞ്ഞിപ്പാലുവിനു പോലും താല്പര്യം നഹി. കഥ എന്ന് കേട്ടാലേ ഓടിക്കളയും! എന്നാൽപ്പിന്നെ ഇവിടെ പറയാം. അതാവുമ്പോ ലക്ഷക്കണക്കിനാളുകളുടെ ആരാധനാപാത്രമായി എനിക്കിവിടെ വെറുതെയിരുന്ന് രോമാഞ്ചിക്കാമല്ലോ. അപ്പൊ, ഗഡീസ്, പൂതന മടങ്ങിയെത്തിയിരിക്കുന്നു. ആഹ്ലാദിപ്പിൻ!  ആഹ്ലാദിപ്പിൻ! 

2 comments:

  1. വളർന്നു വലുതായി, ഒരു ഭീകര പ്രസ്ഥാനമായി, കാടും പടലും തഴച്ച് വളരാൻ ആശംസകൾ ...

    ബൈ ദി ബൈ , ആ വെള്ളമൊഴുകി പോയ പാലം ഏതാണ്???

    ReplyDelete
  2. അംജി, പകച്ചുപോയി ആ പാലത്തിന്റെ ബാല്യം

    ReplyDelete